Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനെല്‍കര്‍ഷക സംരക്ഷണ...

നെല്‍കര്‍ഷക സംരക്ഷണ സമിതി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

ചങ്ങനാശേരി : നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആലപ്പുഴ കലക്ട്രേറ്റിലേയ്ക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബഡ്ജറ്റില്‍ നെല്‍ കര്‍ഷകരെ അവഗണിച്ചതിനെതിരെയും ഉപ്പുവെള്ളവും ഉഷ്ണ തരംഗവുമൂലം കൃഷി നശിച്ചവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ നല്കുക, ഇപ്പോള്‍ ഉപ്പുവെള്ളം കയറുന്നത് തടയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, അധാര്‍മ്മികമായ കിഴിവു കൊള്ള സമ്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര എം.എസ്.പി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുത്ത തടക്കം അര്‍ഹമായ നെല്‍വില 33. 21രൂപ നല്കുക, ഹാന്റിലിംഗ് ചാര്‍ജ്പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്നും മാര്‍ച്ച് രക്ഷാധികാരി വി ജെ ലാലി ഉത്ഘാടനം ചെയ്തു. കളക്ടറേറ്റിനു മുമ്പില്‍ ധര്‍ണ രക്ഷധികാരിയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ സാം ഈപ്പന്‍ ഉല്‍ഘാടനം ചെയ്തു. “കുട്ടനാടിനെയും, നെല്‍കര്‍ഷകരെയും കൊല്ലരുത്, എന്‍കെഎസ്എസ് പോരാട്ടം 2026” സമരപരമ്പരയുടെ തുടക്കം കുറിച്ച് നടന്ന സമരത്തിന് എന്‍.കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സി.വി.രാജീവ്, ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് റ്റിബിന്‍ ജോസഫ്, വാര്‍ഡ് മെമ്പര്‍ ജി.സൂരജ്,ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ന്മാരായ പി.ആര്‍.സതീശന്‍, ലാലിച്ചന്‍ പള്ളിവാതുക്കല്‍, വേലായുധന്‍ നായര്‍ ട്രഷറര്‍ കെ.ബി.മോഹനന്‍, കോര്‍ഡിനേറ്റര്‍ ജോസ് കാവനാട്, സംസ്ഥാന ജോയിന്റ സെക്രട്ടറി റോയി ഊരാംവേലില്‍, സംസ്ഥാന നേതാക്കളായ ശര്‍മ്മ വാലടി, ഷാജി മുടന്താഞ്ജലി ,ഈ.ആര്‍.രാധാകൃഷ്ണപിള്ള കാര്‍ത്തികേയന്‍ കൈനകരി, പി.എസ് വേണു, മാത്യൂ തോമസ്, സ്റ്റീഫന്‍, സുനില്‍കുമാര്‍ കനിട്ട,ഡൊമിനിക്, വിമല്‍ റോയി, കുര്യാക്കോസ്, അനീഷ് തകഴി, ബൈജു,തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : അടുത്ത 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ...

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രയാഗ് രാജ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.രാവിലെ ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -