Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരള ‘കേരളം’...

കേരള ‘കേരളം’ ആയപ്പോൾ : സന്തോഷം പങ്കിടാൻ  സാഹിത്യനായകന്മാർ പ്രധാനമന്ത്രി  കണ്ടു

ന്യൂദൽഹി : കേരള ‘കേരളം’ ആയപ്പോൾ ആ തീരുമാനമെടുത്തതിൽ സന്തോഷം പങ്കിടാൻ കേരളത്തിൽനിന്നുള്ള ഏതാനും സാഹിത്യനായകന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീകുമാരൻതമ്പി, ഡോ. ജോർജ്ജ് ഓണക്കൂർ, വി. മധുസൂദനൻ നായർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ശ്രീജിത് മൂത്തേടത്ത് എന്നിവരായിരുന്നു ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്.

ഇവർ ഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും കേരളം എന്ന പേരുമാറ്റ തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. കേരള’യെ ‘കേരളം’ ആക്കണമെന്ന് അടുത്തിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

സംസ്ഥാന സർക്കാർ കുറച്ചുകാലം മുമ്പ് നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.പ്രധാനമന്ത്രിയെ കണ്ട സാഹിത്യ-സാംസ്‌കാരിക സംഘത്തോടൊപ്പം ഡോ. രാജീവ് ചന്ദ്രശേഖർ, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാർ എന്നിവരും ഒപ്പം  ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടത്:  കുമ്മനം രാജശേഖരൻ

കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന്...

കുടുംബ സംഗമം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം 386 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ അംഗവും താലൂക് യൂണിയൻ പ്രസിഡന്റും ആയ ആർ മോഹൻകുമാർ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -