Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ വിഭാഗത്തിന്റെ...

ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ വിഭവങ്ങളും, 50 കിലോ പഴകിയ മീനും പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. എസ്.എൻ. ഹോട്ടൽ, രാജധാനി, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺറൈസ്, പഴങ്കഞ്ഞിക്കട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ആശുപത്രി കാന്റീനിലും പരിശോധന നടന്നു.

പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. പഴകിയ മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. അതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താൻ ചില ഹോട്ടലുടമകൾ ശ്രമിച്ചതായും ആരോപണമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു

റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ  പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന്...

കൽപാത്തി രഥോത്സവം: ഒരുക്കങ്ങൾ ആരംഭിച്ചു

പാലക്കാട്:  കൽപാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. നവംബർ 7 മുതൽ 17 വരെ നടക്കുന്ന രഥോത്സവത്തിന്റെ കൊടിയേറ്റം നവംബർ 8-ന് നടക്കും. 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേര് ആഘോഷിക്കും. 16നാണു...

- Advertisment -

Most Popular

- Advertisement -