പത്തനംതിട്ട : വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ വസതിയിലേക്ക് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, അഡ്വ കെ ബിനുമോൻ,ജില്ലാ ഭാരവാഹികളായ എം എസ് അനിൽ, അഡ്വ. ഷൈൻ ജി കുറുപ്പ്, റോയ് മാത്യു,കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ മൈലപ്ര, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ എസ്, മണി വിജയ്, അഖിൽ വർഗീസ്,ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള,പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്,തിരുവല്ല മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ, റാന്നി മണ്ഡലം അനീഷ് പി നായർ, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. അരുൺ താന്നിക്കൽ, ശ്രീജാ പ്രദീപ്, അഡ്വ. ജി. നന്ദകുമാർ, കെസി മണിക്കുട്ടൻ,വിജയകുമാർ, നേതാക്കളായ അരുൺ അനിരുദ്ധൻ, ശംഭു ഇലന്തൂർ, സൂര്യ എസ് നായർ,കെ സീന, മഞ്ജുഷ,ശരത് പുന്നംതോട്ടം, സൗമ്യ, രതീഷ്, വി ബി പ്രസാദ്,കെ കെ സജികുമാർ, ബിനോയ് കെ മത്തായി, വൈശാഖ് വിശ്വ തുടങ്ങിയവർ പങ്കെടുത്തു.