Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiതിരുവനന്തപുരം -മംഗലൂരു...

തിരുവനന്തപുരം -മംഗലൂരു വന്ദേഭാരത് വരുമാനത്തിൽ ഒന്നാമത്: യാത്രക്കാര്‍ക്കിടയില്‍  സര്‍വീസുകള്‍ക്കുള്ള ജനപ്രീതി 

കൊച്ചി: തിരുവനന്തപുരത്തെ മംഗലൂരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ വരുമാനത്തില്‍ ഒന്നാമത്. 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 73.35 ലക്ഷം രൂപയാണ് തിരുവനന്തപുരം- മംഗലൂരു സര്‍വീസില്‍ നിന്ന് വരുമാനമായി കിട്ടിയത്.

ദക്ഷിണ റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിന്റെ 24 വന്ദേ ഭാരത് സര്‍വീസുകളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വരുമാനം 20632 തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിനാണ്. ഇതേ കാലയളവില്‍ ഈ ട്രെയിന്‍ സര്‍വീസിനായുള്ള ബുക്കിങ്ങുകളുടെ എണ്ണവും ഏറ്റവും ഉയര്‍ന്നതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം- മംഗലൂരു സര്‍വീസിന് 11,896 ബുക്കിങ്ങുകളാണ് ലഭിച്ചത്.

അതേസമയം 20627 ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് 2,832 ബുക്കിങ്ങുകളും 20642 കോയമ്പത്തൂര്‍ ജംഗ്ഷന്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരതിന് 835 ബുക്കിങ്ങുകളും മാത്രമാണ് ലഭിച്ചത്. 2025-26 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേയുടെ വന്ദേ ഭാരത് സര്‍വീസുകളില്‍ ഒന്നടങ്കം 77.38 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 803.86 കോടി രൂപയാണ് വരുമാനമായത് നേടിയത്. 2024-25ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്നു.

മംഗലൂരു-തിരുവനന്തപുരം, ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍, കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള പല ട്രെയിനുകളിലും യാത്രക്കാര്‍ ഫുള്‍ ആണ്. അതായത് ഒക്യുപന്‍സി ലെവല്‍ തുടര്‍ച്ചയായി 100 ശതമാനത്തിന് മുകളിലാണ്. ഇത് യാത്രക്കാര്‍ക്കിടയില്‍ ഈ സര്‍വീസുകള്‍ക്കുള്ള ജനപ്രീതി വ വർദ്ധിച്ചു.

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം ഈ ട്രെയിനുകളില്‍ 15.21 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 162.96 കോടി രൂപ വരുമാനമായി നേടുകയും ചെയ്തു. ഇത് ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളോടുള്ള യാത്രക്കാരുടെ താത്പര്യം കാണിക്കുന്നതാണ്.

ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ പുറപ്പെടുന്ന സ്റ്റേഷനുകളിലും യാത്രയ്ക്കിടയിലുള്ള മറ്റ് സ്റ്റേഷനുകളിലും ലഭ്യമായ ഒഴിവുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാനും പ്രയോജനപ്പെടുത്താനും ദക്ഷിണ റെയില്‍വേയുടെ പുതിയ തീരുമാനമമാണ് വരുമാന വർദ്ധനവിന് കാരണമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു...

ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിലാക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കടുത്ത നീക്കവുമായി സുപ്രീംകോടതി.എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടറിലേക്ക് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും...
- Advertisment -

Most Popular

- Advertisement -