Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുന്നൂറോളം ശാഖകൾ...

മുന്നൂറോളം ശാഖകൾ തുറക്കാൻ ഒരുങ്ങി എസ്‌ബി‌ഐ

ന്യൂഡൽഹി: വരുന്ന സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ സി‌എസ് ഷെട്ടി പറഞ്ഞു.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 16,000 ജീവനക്കാരെ നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. 2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബി‌ഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർദ്ധിച്ച് 36,837 കോടിയായി.

ബാങ്ക് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ന​ഗരങ്ങളിൽ മാത്രമല്ലാതെ ​ഗ്രാമീണ മേഖലയിലെക്ക് എത്തിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന

ശബരിമല: ​ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ​പരിശോധനയിൽ...

വീണ്ടും ചക്രവാതചുഴി : ഒക്ടോബർ 15 വരെ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത്  ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അതിനാൽ ഒക്ടോബർ...
- Advertisment -

Most Popular

- Advertisement -