Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂര്‍ ബാങ്ക്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ ,ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. അരവിന്ദാക്ഷന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്. 334 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പി.ആര്‍. അരവിന്ദാക്ഷൻ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ...

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം...
- Advertisment -

Most Popular

- Advertisement -