Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsകലാശക്കൊട്ട്: പത്തനംതിട്ട...

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം.

കോന്നി ഭാഗത്തു നിന്നും പത്തനംതിട്ട-കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി പോകേണ്ടതാണ്. കോന്നി റാന്നി ഭാഗങ്ങളിൽനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന കെ എസ് ആർടി സി ബസ്സുകൾ സെൻറ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചേരേണ്ടതും തിരികെ ഈവഴി തന്നെ പോകേണ്ടതുമാണ്.അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സെൻറ് പീറ്റേഴ്സ് മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

പ്രമാടം, വള്ളിക്കോട് ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സ്റ്റേഡിയം ജംഗ്ഷൻ-സെൻറ് പീറ്റേഴ്സ്-മേലേവെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകേണ്ടതുമാണ്.

പത്തനംതിട്ടയിൽനിന്നും പ്രമാടം, വളളിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ
വാഹനങ്ങൾ മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ്-സ്റ്റേഡിയം ജംഗ്ഷൻ വഴിയും, കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും അടൂർ, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ താഴെ വെട്ടിപ്രം-മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: പ്രായപരിധി 58 ആയി കുറച്ചു

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ...

ഗ്രാമപഞ്ചായത്ത് കനിഞ്ഞില്ല:  ജനകീയ സംരക്ഷണ സമതി റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത്  മാമൂട്ടിപ്പടി -  എറ്റുകടവ്  റോഡ്  ജനകീയ സംരക്ഷണ സമതി അംഗങ്ങൾ  സഞ്ചാരയോഗ്യമാക്കി. ഏതാണ്ട് 2 ലക്ഷത്തോളം രൂപ സമാഹരിച്ച് ആണ്  റോഡിലെ കുഴികൾ അടച്ചത്. മക്ക്, പാറപ്പൊടി, മെറ്റൽ...
- Advertisment -

Most Popular

- Advertisement -