Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമേയര്‍ -...

മേയര്‍ – ഡ്രൈവർ തര്‍ക്കം:എം.എൽ.എ ബസില്‍ കയറി:സാക്ഷി മൊഴി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി. എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. എം.എൽ.എ. ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും കണ്ടക്ടർ രേഖപ്പടുത്തിയത്.ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു. മേയറും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ഡ്രൈവർ യദുവിന്റെ പരാതി.

അതേസമയം മേയർ-ഡ്രൈവർ തർക്കത്തിന്റെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു.ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറും, ഫിറ്റ്നസ് സെൻ്റർ എക്യുമെന്‍റ് ഉദ്ഘാടനവും വാർഷിക സമ്മേളനവും

തിരുവല്ല : വൈ.എം.സി എ യുടെ യഥാർത്ഥ ലക്ഷ്യം ചെറുപ്പക്കാരെ ശാക്തീകരിക്കുക ഒപ്പം മികച്ച തലമുറയെ വാർത്തെടുക്കുക, കായികമായും മാനസികമായി ശാരീരികമായും ശക്തിപ്പെടുത്തുക എന്നുള്ളത് ആണെന്ന് ദേശീയ ട്രഷറർ റെജി ജോർജ്. മുണ്ടിയപ്പള്ളി...

പ്രിന്റർ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവൺമെൻറ എൽ പി സ്കൂളുകൾക്ക് പ്രിന്റർ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു. വൈസ്...
- Advertisment -

Most Popular

- Advertisement -