Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramസ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച്...

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

മലപ്പുറം : സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മൽ പൊത്തൻകോടൻ നൗഷാദലി (47) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അപകടസമയത്ത് സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പത്തുവയസുകാരൻ മകനും പരിക്കേറ്റ് ചികിത്സയിലാണ്.

കഴിഞ്ഞ 20ന് രാത്രിയാണ് അപകടം.റോഡിനു കുറുകെ പാഞ്ഞ പന്നി ഇടിച്ചു സ്കൂട്ടർ മറിയുകയായിരുന്നു .ഐഎൻടിയുസി വണ്ടൂർ മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ല വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി തുടങ്ങി ചുമതലകൾ വഹിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ പള്ളാത്തുരുത്തി പാലം നിർമ്മാണം: ഗതാഗതം നിരോധിക്കും

ആലപ്പുഴ: എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട്  പീഡനം : യുവാവ് അറസ്റ്റിൽ

തിരുവല്ല : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ  വിവാഹവാഗ്ദാനം നൽകിയശേഷം പീഡനം നടത്തിയ  യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി ശോഭ ഭവനിൽ സതീഷ് പാച്ചൻ (30) ആണ് പിടിയിലായത്. അടൂർ...
- Advertisment -

Most Popular

- Advertisement -