Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഓണാഘോഷം :...

ഓണാഘോഷം : കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി  അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. ആഗസ്‌ത്‌ 18 മുതൽ സെപ്‌തംബർ രണ്ടുവരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.

കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതല്‍ സെപ്തംബര്‍ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുമാണ് പ്രത്യേക സര്‍വീസുകള്‍ ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകള്‍ സര്‍വീസ് നടത്തും.

ഇതിനു പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഡീലക്സ്, സ്പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.

മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസും സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്സും എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ എസിയുമാണ് സര്‍വീസ് നടത്തുക.

ഈ നഗരങ്ങളില്‍ നിന്ന് തിരികെയും  സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ് എന്നിവയിൽ ഓൺലൈനായും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ബുക്ക്‌ചെയ്യാം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്‌സിൽ കുറഞ്ഞ നിരക്കിൽ ഒ പി സേവനം : ജനപ്രിയ ഹെൽത്ത് കെയർ’ പദ്ധതിക്ക് തുടക്കം

തിരുവല്ല: സാധാരണക്കാരായ രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 'ജനപ്രിയ ഹെൽത്ത് കെയർ' പദ്ധതിക്ക് തുടക്കമായി.  രാവിലെ 9 മണിക്ക് ആശുപത്രി...

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങള്‍ ഇക്കുറി നേരത്തെ തുടങ്ങും

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. വരുന്ന...
- Advertisment -

Most Popular

- Advertisement -