Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്‌സിൽ കുറഞ്ഞ...

ബിലീവേഴ്‌സിൽ കുറഞ്ഞ നിരക്കിൽ ഒ പി സേവനം : ജനപ്രിയ ഹെൽത്ത് കെയർ’ പദ്ധതിക്ക് തുടക്കം

തിരുവല്ല: സാധാരണക്കാരായ രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘ജനപ്രിയ ഹെൽത്ത് കെയർ’ പദ്ധതിക്ക് തുടക്കമായി.  രാവിലെ 9 മണിക്ക് ആശുപത്രി സെൻട്രൽ കോർട്ട് യാർഡിൽ നടന്ന ചടങ്ങിൽ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര  പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചു. അസോ ഡയറക്ടർ  സണ്ണി കുരുവിളയും കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ റീത്ത കരോളിൻ ഐസക്ക് എന്നിവർ ചേർന്ന് ജനപ്രിയ കാർഡിൻ്റെ സമർപ്പണം നടത്തി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്ലിനിക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ അസി ഡയറക്ടർ ഡോ. സംഗീത മെറിൻ വർഗീസ് , പി ആർ ഒ അസി മാനേജർ  വിന്നി എലിസബത്ത് ജോൺസൺ, റവ. ഫാ. തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. 

അർഹരായ രോഗികൾക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് (OP) സേവനങ്ങളിൽ ഈ പദ്ധതി വഴി ഇളവുകൾ ലഭ്യമാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെറ്റിൽ ​ഗുണ്ടാ ആക്രമണം : പ്രൊഡക്ഷൻ മാനേജർക്കു പരിക്ക്

കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനെ ക്രൂരമായി മർദിച്ചു.കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്.സാരമായി പരിക്കേറ്റ...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന...
- Advertisment -

Most Popular

- Advertisement -