Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് യുവാവിന്റെ...

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക്ക് മസ്തിഷ്ക ജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമായിരുന്നുവെന്ന് സംശയം. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (27) ആണ് കടുത്ത പനിയെ തുടർന്ന് മരിച്ചത്. തലച്ചോറിലെ അണുബാധയെത്തുടർന്നു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്.അഖിൽ കുളിച്ച കുളത്തിൽ ഇറങ്ങിയവരിൽ 4 പേർ കൂടി കടുത്ത പനിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്.ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്നു കുളത്തിൽ ഇറങ്ങുന്നതു കർശനമായി വിലക്കി.വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു ആരോഗ്യവകുപ്പ് പരിശോധനയ്ക്കു അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ  ജീവപര്യന്തം കഠിനതടവിന് പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ. കടമ്മനിട്ട നാരങ്ങാനം...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്...
- Advertisment -

Most Popular

- Advertisement -