മലപ്പുറം : മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം.ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്‌കൂട്ടറിൽ സഞ്ചരിക്കവെ മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഇടിച്ചാണ് അപകടം .സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.മദ്യപിച്ച് കാറോടിച്ച അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്‌തു .





