Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ കാണാതായ...

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃക : പി.എസ് ശ്രീധരൻ പിള്ള

തിരുവല്ല : മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃകയാണെന്നും ആശയങ്ങളോടും സാമൂഹിക സംഭവങ്ങളോടും സത്യസന്ധമായി പ്രതികരിച്ച ശ്രേഷ്ഠ മാതൃകയും  ഹൃദയങ്ങളിൽ ഇന്നും നിറ ശോഭയോടെ ജീവിക്കുന്നുവെന്നും ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള. ഓർത്തഡോക്സ്...

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം...
- Advertisment -

Most Popular

- Advertisement -