Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടി രഞ്ജിനിയുടെ...

നടി രഞ്ജിനിയുടെ ഹർജി : ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

കൊച്ചി : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഹർജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത് .

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ നടി മൊഴി നൽകിയിട്ടുണ്ട്.എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നുമാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 2017-ലാണ് സർക്കാർ നിയോഗിച്ചത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവാദം നൽകിയതിനെ തുടർന്ന് ഓ​ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ: തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിൽ വെള്ളം കയറി: കുറ്റൂർ തോണ്ടറ പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യ്ത് തുടങ്ങി        

തിരുവല്ല: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിലെ  റോഡുകളിലും വീടുകളിലും വെള്ളം കയറി. താലൂക്കിലെ പെരിങ്ങര, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, നഗരസഭയുടെ തിരുമൂലപുരം എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട്...

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല - അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ...
- Advertisment -

Most Popular

- Advertisement -