Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള :  രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയു‌ടെ ആരോപണമാണ് വ്യവസായി ശരിവെച്ചത്.

പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴി ലഭിച്ചതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

ഫോണിലൂടെയാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചത്. മൂന്നു മണിക്കൂറോളം വ്യവസായിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും. അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണു നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.

സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മലങ്കരസഭയുടെ വളർച്ചയുടെ നിദാനം : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല/നിരണം : ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ മലങ്കരനസ്രാണികൾ ഒരുമിക്കുമ്പോഴാണ് മലങ്കരസഭയുടെ ഐക്യം യാഥാർത്ഥ്യമാകുകയെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിശുദ്ധ മാർത്തോമ്മാ...

കോയമ്പത്തൂർ കൂട്ട ബലാത്സംഗം : 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്

ചെന്നൈ : കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത 3 പ്രതികളെ വെടിവച്ച്‌ കീഴ്‌പ്പെടുത്തി പൊലീസ്. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ കാലിൽ വെടിയേറ്റു. ഞായറാഴ്ച രാത്രി 11...
- Advertisment -

Most Popular

- Advertisement -