Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeSpiritualക്നാനായ കൺവെൻഷന് ...

ക്നാനായ കൺവെൻഷന്  ഇന്ന് തുടക്കം

തിരുവല്ല: ക്നാനായ അതിഭദ്രാസനം ക്നാനായ സുവിശേഷ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള ക്നാനായ കൺവൻഷൻ ഇന്നു(5) മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.

ഇന്ന് വൈകിട്ട് 5 ന് വൊളന്റിയേഴ്സ് മീറ്റോടെ കൺവൻഷൻ തുടക്കമാകും. തുടർന്ന്  സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.  സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ. ബെന്നി ഏബ്രഹാം മാമലശ്ശേരിയുടെ അധ്യക്ഷത വഹിക്കും.

സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിനുള്ള സംഭാവന സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ കൈമാറും. തിരുവനന്തപുരം പാറ്റൂർ സെന്റ് ഇഗ്നാത്യോസ് ക്നാനായ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സുവിശേഷ സമാജം ഭവന ദാന പദ്ധതിക്കുള്ള സംഭാവന ഇടവക വികാരിയും ഭാരവാഹികളും കൈമാറും.

ഡോ റൂബിൾ രാജ് വചനപ്രഘോഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ റവ. ബോബി മാത്യു, ഫാ. ജേക്കബ് മഞ്ഞളി, ഫാ. സരീഷ് തോണ്ടാംകുഴിയിൽ, റവ കെ ഇ വർഗീസ് എന്നിവർ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് സിസ്റ്റർ മരിയയുടെ അധ്യക്ഷതയിൽ കൂടുന്ന വനിതാ സംഗമത്തിന് ഡോ.ജോസ് ജോസഫ് പ്രസംഗിക്കും.  ദിവസവും ധ്യാനവും പ്രാർത്ഥനയും സുവിശേഷ സമാജം ക്വയർ ടീമിന്റെ ഗാനശുശ്രൂഷയും  ഉണ്ടായിരിക്കും.

കൺവൻഷന്റെ വിപുലമായ ഒരുക്കത്തിന് വൈസ് പ്രസിഡണ്ട് ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, ജനറൽ കൺവീനർ എംപി തോമസ് മംഗലത്ത്, ട്രസ്റ്റീ, സജി മുണ്ടക്കൽ ഫിനാൻസ് കൺവീനർ ഇ എ അലക്സാണ്ടർ ഇടയാടിയിൽ എന്നിവർ നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി : കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു.സ്വന്തം...

Kerala Lotteries Results : 28-10-2025 Sthree Sakthi SS-491

1st Prize Rs.1,00,00,000/- SU 295782 (VADAKARA) Consolation Prize Rs.5,000/- SN 295782 SO 295782 SP 295782 SR 295782 SS 295782 ST 295782 SV 295782 SW 295782 SX 295782...
- Advertisment -

Most Popular

- Advertisement -