ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. എതിരെ വന്ന ഒരു കാറുമായി മന്ത്രിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാര്‍ ഒരു ടിപ്പർ ലോറിയിലും ഇടിച്ചു .മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല .