Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് പ്രസിഡന്റായി...

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ അമ്മയുടേയും ബൈബിളുകൾ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു.ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍...

മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ; നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ,കേരള സർക്കാർ,സ്‌പീക്കർ ,മാണി സി കാപ്പൻ എന്നിവർക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി.കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി...
- Advertisment -

Most Popular

- Advertisement -