Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഏപ്രില്‍ ഒന്ന്...

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് വർദ്ധിക്കും

പാലക്കാട് : വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്. കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും.

അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന. മൂന്ന് മുതല്‍ ആറ് ആക്‌സില്‍ വരെയുള്ള ലോറികളുടെ നിരക്കില്‍ 10 രൂപ കൂടും.

ഏഴോ അതില്‍ കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് 15 രൂപയാണ് വര്‍ധിപ്പിച്ചത്. മാസത്തില്‍ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും 2,710 രൂപയില്‍ നിന്നു 2,775 രൂപയാക്കി. പ്രദേശവാസികള്‍ക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയില്‍ നിന്നു 360 ആക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് : സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

പുണെ : അൽഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള യുവ സോഫ്റ്റ്‍വെയർ എഞ്ചിനിയർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ.പുണെയിൽ നിന്നാണ് സുബൈർ സുബൈർ ഹംഗർഗേക്കറെ (35) മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വഡ് കസ്റ്റഡിയിലെടുത്തത്.യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക്...

Kerala Lotteries Result 11-07-2025 Suvarna Keralam SK-11

1st Prize Rs.1,00,00,000/- RF 258561 (KOLLAM) Consolation Prize Rs.5,000/- RA 258561 RB 258561 RC 258561 RD 258561 RE 258561 RG 258561 RH 258561 RJ 258561 RK 258561...
- Advertisment -

Most Popular

- Advertisement -