Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKonniവിലക്കുറവില്‍ വെളിച്ചെണ്ണ...

വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി : മന്ത്രി ജി ആര്‍ അനില്‍

കോന്നി : വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള വെളിച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കില്‍ ലഭ്യമാക്കും.

ഓണ വിപണിയിലെ വില നിയന്ത്രിക്കാന്‍ അരിയും മറ്റു ഉല്‍പന്നങ്ങളും സപ്ലൈകോ, റേഷന്‍ കടകളിലൂടെ കൂടുതല്‍ ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും നാലു വര്‍ഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 1700 ഓളം സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിലമാറ്റമില്ലാതെ എട്ടുവര്‍ഷം വിതരണം ചെയ്യാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ആദ്യ വില്‍പനന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ബോബന്‍ കോട്ടയം എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈറ്റ് റൈറ്റ് കേരള: ദ്വിദിന ബോധവൽക്കരണ പരിപാടികൾക്ക് നാളെ തുടക്കം

ആലപ്പുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഈറ്റ് റൈറ്റ് കേരള' പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ മാർച്ച് 11, 12 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷന് സമീപമുള്ള ആനത്തലവട്ടം ആനന്ദൻ...

പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല : വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനെയാണ്‌ (17) രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .കവിയൂര്‍ എന്‍.എസ്.എസ്...
- Advertisment -

Most Popular

- Advertisement -