Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത് കാണാതായ...

വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ  മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വിപിന്‍ നായരെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

വിപിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നതായി ആക്ഷേപം

ആലപ്പുഴ : ആലപ്പുഴ കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നതായി ആക്ഷേപം. അനുവദിച്ച തുച്ഛമായ തുക പോലും നല്‍കാത്ത അധികൃതരുടെ നടപടിയില്‍...

ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

കോട്ടയം: കുടമാളൂർ പുളിഞ്ചോട്ടിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി.  35000 രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകിയാണ്  ഓട്ടോഡ്രൈവർ സത്യസന്ധത തെളിയിച്ചത്. ഗാന്ധിനഗർ പൊലീസിന്റെ...
- Advertisment -

Most Popular

- Advertisement -