Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീ സൗജന്യയാത്ര...

സ്ത്രീ സൗജന്യയാത്ര :  കെഎസ്ആര്‍ടിസിയുടെ ചെലവ് തുക സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം:  പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. സൗജന്യ ടിക്കറ്റുകളുടെ തുക കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന 600 കോടി രൂപയില്‍ നിന്നാണ് ജൂണ്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ വിഹിതം അനുവദിച്ചത്.

പദ്ധതി ആരംഭിച്ചതോടെ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം 6 ലക്ഷമായിരുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം പദ്ധതി വന്നതോടെ 12 ലക്ഷമായി ഉയര്‍ന്നു. 15 ദിവസത്തിനുള്ളില്‍ 40 കോടിയിലേറെ രൂപ ചെലവായതോടെ പ്രതിമാസ ചെലവ് 80 കോടി രൂപ കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം: കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്. കൊതുമ്പ് പരുവം കഴിഞ്ഞ്  നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍  തണ്ടുതുരപ്പന്‍...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്....
- Advertisment -

Most Popular

- Advertisement -