Friday, October 2, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തമ്മ നൃത്ത...

ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ബുക്കിംഗ് ആരംഭിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഈ വർഷം ഒക്ടോബർ 10 ന് ശനിയാഴ്ച ആരംഭിച്ചു 21 ബുധനാഴ്ച്ച സമാപിക്കും.നൃത്ത സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ സെപ്റ്റംബർ 20 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണമെന്ന്  കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

ഒക്ടോബർ 10 ന് രാവിലെ 9 മണിക്ക്  മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. സംഗീതാരാധനക്ക് പുറമെ ഡാൻസ്, ഭരതനാട്യം, കഥകളി, ഓട്ടൻതുള്ളൽ, തിരുവാതിര, പാഠകം, ചാക്ക്യാർകൂത്ത്‌, ഉപകരണസംഗീതം  തുടങ്ങി വിവിധ ക്ഷേത്ര കലാരൂപങ്ങൾ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിന്‌ അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതഞ്‌ജരുടെ സംഗീതാരാധന നടക്കും.

ദീപാരാധനക്ക് ശേഷം നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.വിജയദശമി ദിവസമായ ഒക്ടോബർ 21-ന് കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭ ചടങ്ങുകളും ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സംഗീതാർച്ചനയിലും നൃത്ത പരിപാടിയിലും മറ്റു ക്ഷേത്ര കലകളിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഓഫീസുമായോ നേരിട്ടോ ബന്ധപ്പെടേണ്ടതാണെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഫോൺ :0477-2213550, 9188311000
വാട്സ്ആപ്പ് : 9447104242, 9526132243 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ്...

ശബരിമലയില്‍ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയില്‍ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചില്‍ ഉള്ളത്. അസി. സ്‌പെഷ്യല്‍ ഓഫീസറും (എ.എസ്.ഒ) 10 ഡി.വൈ.എസ്.പിമാരും 34 സി.ഐമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. സന്നിധാനത്തെ വലിയ നടപ്പന്തലില്‍...
- Advertisment -

Most Popular

- Advertisement -