Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMannarഗതാഗതക്കുരുക്ക്: ദേവികുളത്തു...

ഗതാഗതക്കുരുക്ക്: ദേവികുളത്തു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

മൂന്നാര്‍: മൂന്നാറിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ മൂന്നാര്‍ പഞ്ചായത്ത് ആലോചന നടത്തുന്നതിനിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദേവികുളം പഞ്ചായത്തും. 30 പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വലിയ വാഹനങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തും. വലിയ വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് ചെറിയ വാഹനത്തില്‍ മാട്ടുപെട്ടിയില്‍ എത്തണം.

മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷങ്ങള്‍ ആയ മാട്ടുപെട്ടി, ഏകോ പോയിന്റ്, വട്ടവട, ടോപ് സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളിലേയ്ക് ടൂറിസം സീസണില്‍ പതിനായിരങ്ങള്‍ ആണ് എത്തുന്നത്. മാട്ടുപെട്ടി ഡാമിന് മുകളിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ചു വേണം ഇവിടങ്ങളില്‍ എത്താന്‍.

ഡാമിന് മുകളിലൂടെ ഒരു വാഹനത്തിന് മാത്രമേ ഒരേ സമയം പോകാന്‍ പറ്റു. ഇക്കാരണത്താല്‍ മണികൂറുകളോളം ഇവിടെ ഗതാഗത തടസം ഉണ്ടാവാറുണ്ട്. വലിയ ബസുകള്‍ എത്തുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തുവനുള്ള തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു : ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

തിരുവല്ല : കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു.വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി.ജി.വിദ്യ (45) ആണ് മരിച്ചത്. സംഭവത്തിൽ തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഈ മാസം...

യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ പരിസരത്ത് നിന്ന് പച്ച മണ്ണ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി മുനീറിനാണ്...
- Advertisment -

Most Popular

- Advertisement -