Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബംഗളുരുവിൽ യുവതിയെ...

ബംഗളുരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതി മരിച്ച നിലയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി ഒഡിഷയിൽ മരിച്ച നിലയിൽ.മുക്തി രഞ്ജൻ റോയ് എന്നയാളെയാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മല്ലേശ്വരം മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിൽ നിന്ന് 21ന് കണ്ടെത്തിയത്.

മല്ലേശ്വരം മാളിലെ സഹപ്രവർത്തകനായിരുന്ന പ്രതിയുമായി പ്രണയത്തിലായിരുന്നു മഹാലക്ഷ്മി. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് നിഗമനം.കൊലപാതകത്തിന് ശേഷം ഒഡിഷയിലേക്ക് കടന്ന പ്രതിയെ ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്:  ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ...

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിതനായ  രാജീവ് ചന്ദ്രശേഖർ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ  ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -