Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiസീ പ്ലെയിൻ...

സീ പ്ലെയിൻ മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു : പരീക്ഷണ പറക്കൽ വിജയകരം

ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്. ബോൾഗാട്ടി കായലിൽ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സീപ്ലെയ്ൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ മാട്ടുപ്പെട്ടി ഡാമിൽ വിമാനത്തെ സ്വീകരിച്ചു.

ഇന്നലെയാണ് മൈസുരുവിൽ നിന്ന് കനേഡിയൻ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഉപയോ​ഗിക്കാൻ കഴിയുന്ന ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും സീപ്ലെയിൻ ഉപയോഗിക്കാം.കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ്:  കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ

അടൂർ : 17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ് കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫെയർ കമ്മറ്റി സ്ക്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് പീഡന വിവരം പെൺകുട്ടി...

അതിതീവ്ര മഴ: ജാഗ്രത നിർദേശവുമായി അധികൃതർ

പത്തനംതിട്ട: കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ,...
- Advertisment -

Most Popular

- Advertisement -