Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaയുവജനക്ഷേമ ബോർഡ്...

യുവജനക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വെണ്മണി ആറ്റുപുറം കുടുംബ ഹാളിൽ സംഘടിപ്പിച്ച പരിപാടി  കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

യുവജനക്ഷമ ബോർഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ആർ.എൽ.വി  രാമകൃഷ്ണനെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് അംഗം ടി. ടി ജിസ്‌മോൻ മുഖ്യാതിഥി ആയി. ചടങ്ങിന്റെ ഭാഗമായി വെണ്മണി അക്ഷരമുറ്റം ക്ലബ്ബിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം മെമന്റോ നൽകി അനുമോദിച്ച.

മത്സരത്തിൽ പെരുമ്പളം പെരുമ ഒന്നാ സ്ഥാനവും., ഗദ്ദിക നാടൻ പഠന കേന്ദ്രത്തിന് രണ്ടാം സ്ഥാനവും ജയകേരള ആർട്‌സ് & സ്‌പോർട്‌സ്  ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമിന്  യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയുംവിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ടീം തൃശ്ശൂർ ചാലക്കുടിയിൽ  നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പൊതുയോഗങ്ങളും പ്രസംഗങ്ങളും...

മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി 8 മുതല്‍

പത്തനംതിട്ട: മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ നടക്കും.  ഭാരവാഹികളായ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ...
- Advertisment -

Most Popular

- Advertisement -