Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsമൻമോഹൻ സിംഗ്...

മൻമോഹൻ സിംഗ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി : ശശി തരൂർ

തിരുവനന്തപുരം : സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്സ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൻമോഹൻ സിംഗിൻ്റെ ഗാന്ധി മനസ്സാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സാധിച്ചുവെന്നും ശശി തരൂർ പറഞ്ഞു .

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം.ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്,വി.കെ മോഹൻ,ബി.ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി.ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്....

തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ : തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. പ്രിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കാണ്....
- Advertisment -

Most Popular

- Advertisement -