Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിൽ; അരിയും ശർക്കരയും  ടെൻഡർ അനിശ്ചിതത്വത്തിൽ

​പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവം അടുത്തിരിക്കെ ശബരിമലയിലെ നിർദിഷ്ട പുതിയ അരവണ പ്ലാന്റിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, അരവണ നിർമാണത്തിന് അത്യന്താപേക്ഷിതമായ അരി, ശർക്കര എന്നിവ സംഭരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയാകാത്തത് ആശങ്കയുയർത്തുന്നു. നവംബർ 16-നാണ് ഈ വർഷത്തെ മണ്ഡലകാലത്തിനായി ശബരിനട തുറക്കുന്നത്.

​തീർഥാടന കാലയളവിൽ ഭക്തർക്ക് തടസ്സമില്ലാതെ അരവണ പ്രസാദം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാന്റ് സജ്ജമാക്കുന്നത്. പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും നട തുറക്കുന്നതിന് മുൻപായി പ്ലാന്റ് സജ്ജമാകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. പ്രതിദിനം 85000 മുതൽ ഒരു ലക്ഷം ടിൻ വരെ അരവണ നിർമിക്കുന്ന പ്ലാൻ്റാണ് തയ്യാറാകുന്നത്

​എന്നാൽ, പ്രധാന പ്രസാദമായ അരവണ തയ്യാറാക്കുന്നതിനാവശ്യമായ ഗുണനിലവാരമുള്ള ശർക്കരയും അരിയും എത്തിക്കുന്നതിനുള്ള കരാർ നടപടികൾ വൈകുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അധികൃതരും ഭക്തരും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സാധനങ്ങൾ പമ്പയിലും സന്നിധാനത്തും എത്തിച്ച്, പരിശോധനകൾ കഴിഞ്ഞ് നിർമാണം ആരംഭിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

​നട തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വരും ദിവസങ്ങളിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് ദേവസ്വം ബോർഡ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...

കാൽകഴുകലിലൂടെ ക്രിസ്തു വിനയമെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു  : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  ആരാണ് വലിയവൻ എന്ന ശിഷ്യൻമാരുടെ തർക്കത്തിന് യേശുക്രിസ്തു നൽകിയ ഉത്തരമാണ് മഹത്തരമായ കാൽ കഴുകലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പെസഹാദിനത്തിൽ മാതൃദേവാലയമായ...
- Advertisment -

Most Popular

- Advertisement -