Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‌സി പരീക്ഷാ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും എസ്‌ഐടി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ദ്രുതഗതിയില്‍ലാണ് പുരോഗമിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തെളിവ് ശേഖരണം തുടരുകയാണ്.

കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് അഭിമുഖത്തിലെ ക്രമക്കേടുകളില്‍ കേസ് എടുത്തേക്കും, പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പുതിയ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന പാതയിലെ കാറപകടം : തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചൈനാ മുക്കിന് സമീപം കാറപകടം. തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശനി രാത്രി 11.30 ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ...

പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം

കോട്ടയം: ഇത്തിത്താനം പാർത്ഥസാരഥി കളരി സംഘം നടത്തിയ കച്ചകെട്ട് മഹോത്സവം ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ എൻ പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുറിച്ചി  ഗ്രാമ പഞ്ചായത്ത് അംഗം പ്രമീള  മുഖ്യപ്രഭാഷണം നടത്തി. കേരള...
- Advertisment -

Most Popular

- Advertisement -