Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsകലാമണ്ഡലത്തിൽ മോഹിനിയാട്ടം...

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റേതാണ് ഈ നിർണായക തീരുമാനം. ഇന്നലെ കലാമണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മോഹിനിയാട്ടം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭരണസമിതിയുടെ തീരുമാനം .ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. കലാമണ്ഡലത്തിൽ മോഹിനിയാട്ടം എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ ഉണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഷ്ടമി : നവംബർ 23ന് വൈക്കം താലൂക്കിൽ അവധി

കോട്ടയം: വൈക്കം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ നവംബർ 23ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

കടക്കുള്ളിൽ കയറി അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി 

തിരുവല്ല:  ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ  അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം  മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ്  (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -