Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവീന്‍...

എഡിഎം നവീന്‍ ബാബുവിന്റെ മരണം :  മലയാലപ്പുഴയിലും കണ്ണൂർ കോർപറേഷനിലും ഇന്ന് ഹർത്താൽ : സംസ്കാരം നാളെ 

പത്തനംതിട്ട : ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും .മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെ  വീട്ടുകാര്‍ക്ക് കൈമാറി.പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.നാളെ പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും. ഉച്ചയ്ക്കാണ് സംസ്‌കാരം.

അതേസമയം ,നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപിയും ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. റവന്യു ഉദ്യോഗസ്ഥർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും .

കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും അവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.സി.മാമ്മൻ മാപ്പിള ട്രോഫി ചെറുതന ചുണ്ടന്

തിരുവല്ല: 68-ാമത് നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ക്യാപ്റ്റൻ വർഗീസ് വർക്കിംഗിന്റെയും അലൻ മൂന്ന് തൈക്കലിന്റെയും നേതൃത്വത്തിൽ മത്സരിച്ച ചെറുതന ചുണ്ടൻ കെ.സി.മാമ്മൻ മാപ്പിള ട്രോഫി കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ...

എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി...

- Advertisment -

Most Popular

- Advertisement -