Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിക്ക് ആത്മാർത്ഥത...

മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ 24 മണിക്കൂർ കൊണ്ട് ലഹരി മാഫിയയെ തകർക്കാം:രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഹരി മാഫിയയെ തകർക്കാൻ കഴിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.സംസ്ഥാനത്ത് അരങ്ങു തകർക്കുന്ന ലഹരി മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി ദർശൻ സമിതി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹവും സിഗ്നേച്ചർ കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരയിലും ആകാശത്തിലും കപ്പലിലും മദ്യവും മയക്കു മരുന്നും സുലഭമായി ലഭിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.ഇതിനെയൊന്നും അമർച്ച ചെയ്യാൻ കാര്യക്ഷമമായ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല.അക്രമവും കൊലപാതകവും സ്ത്രീ പീഡനവും ഇന്നൊരു നിത്യസംഭവമായി മാറിയെന്നും മദ്യലഭ്യത കുറക്കാമെന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കിയ അവസ്ഥയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റ് വി.സി.കബീർ അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 07-04-2025 Win Win W-816

1st Prize Rs.7,500,000/- (75 Lakhs) WM 808430 (PATHANAMTHITTA) Consolation Prize Rs.8,000/- WA 808430 WB 808430 WC 808430 WD 808430 WE 808430 WF 808430 WG 808430 WH 808430 WJ...

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ...
- Advertisment -

Most Popular

- Advertisement -