Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസ്...

സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി: അഞ്ചുപേർക്ക് പരിക്ക്

തൃശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്ക്. തിരുവില്വാമല- തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ  അപകടത്തിൽപ്പെട്ടത്.

ബസിൽ ഉണ്ടായിരുന്ന വിദ്യാർഥിയായ പഴയന്നൂർ വടക്കേത്തറ കിഴിവിട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30 ) ജോലിയ്ക്ക് പോകാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. പിന്നീട് ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ട് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം -മുട്ടുചിറ റോഡില്‍ ഫെബ്രുവരി ആറിനും തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി- കുത്തിയതോട് റോഡില്‍ ഫെബ്രുവരി ഏഴിനും അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍...

വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടും

ആലപ്പുഴ: ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ  കുരീക്കാട് ജംഗ്ഷനും കോട്ടമുറിക്കും ഇടയിലുള്ള ഭാഗത്തു കൂടിയുള്ള വാഹനഗതാഗതം തടസപ്പെടും.  മാർച്ച് 13 മുതൽ...
- Advertisment -

Most Popular

- Advertisement -