Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൃപ്പൂണിത്തുറ അത്തച്ചമയ...

തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിൽ അപകടം: ഒരാൾക്ക് പരിക്കേറ്റു

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ പാർക്കിലെ ഗ്രൗണ്ടിലുണ്ടായ അപകടത്തിൽ ഒരാൾക്ക്  പരിക്കേറ്റു. തൃപ്പൂണിത്തുറ സ്വദേശി വിഷ്‌ണു(34)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്നാണ് വിഷ്ണു വീണത്. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നാണ് കണ്ടെത്തൽ. ആകാശ ഉഞ്ഞാലിലെ ഇരിപ്പിടത്തിൽ നിന്നും താഴെ വീഴാതെ തടഞ്ഞ് നിർത്താനുള്ള വശങ്ങളില്‍ സ്ഥാപിക്കേണ്ട കമ്പികൾ പോലും ഇല്ലായിരുന്നുവെന്നാണ് വിവരം. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ കലോത്സവം : സ്വർണ്ണകപ്പ് ഏറ്റുവാങ്ങി

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി...

അംബായാഗം – 2026 :  നാരായണീയ പാരായണയജ്ഞം രണ്ടാം ദിവസം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (16) ചിറക്കടവ്–പൊൻകുന്നം ശ്രീഭദ്ര നാരായണീയ സമിതി പാരായണത്തിൽ പങ്കെടുത്തു . കേരളത്തിന്റെ വിവിധ...
- Advertisment -

Most Popular

- Advertisement -