Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയുടെ റോഡ്...

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ പെപ്പര്‍ സ്‌പ്രേയുമായെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയ്‌ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കല്‍പ്പാളയം ജംഗ്ഷനില്‍ ആയിരുന്നു സംഭവം. റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും നടത്തിയ കര്‍ശനമായ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ സ്‌പ്രേ കുപ്പി കണ്ടെത്തിയത്.

പ്രധാനമന്ത്രി കടന്നുപോകുന്ന പാതയില്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നതിനാലാണ് സംശയാസ്പദമായ രീതിയില്‍ എത്തിയ ഇയാളെ കണ്ടെത്താനായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനം വികസന കോർപറേഷ (കെ.എഫ്.ഡി.സി.)ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ...

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് - പമ്പ വഴി 37,059 പേർ...
- Advertisment -

Most Popular

- Advertisement -