Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വ്യാജ...

ശബരിമലയിൽ വ്യാജ നെയ്യ് വിൽപ്പന : വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പ്പനയിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പ്രാഥമികമായി തന്നെ കുറ്റം തെളിഞ്ഞെന്ന് കെ. മുരളീധരൻ പറഞ്ഞു. നെയ്യ് കൊടുത്തവർക്കും വാങ്ങിയവർക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു. നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതൽ ക്രമക്കേട് ആരംഭിച്ചെന്നാണ് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേയ്‌ക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായാണ് വിവരം.

അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൂപ്പസ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ ബിലീവേഴ്‌സിൽ ഏകദിന സെമിനാർ

തിരുവല്ല: ലോക ലൂപ്പസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മേക്ക് ലൂപ്പസ് വിസിബിൾ' എന്ന വിഷയത്തിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബിലീവേഴ്‌സ്...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം 12 ന്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം 12 ന്  രാവിലെ 09.45നും 6.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി...
- Advertisment -

Most Popular

- Advertisement -