Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsഎട്ടുമാസം പ്രായമുള്ള...

എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം: പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വളഞ്ഞവട്ടത്ത് ചതുപ്പിൽ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് കന്നിമാരി മീൻകര  ചെമ്മണാമ്പതി കോളനിയിൽ ഇസക്കി എന്നയാളുടെ ഭാര്യ മഞ്ജു (38) ആണ്  പിടിയിൽ ആയത്. 2023 ഓഗസ്റ്റ് 12ന് വൈകിട്ട് 6 ന് ആണ് മൃതദേഹം കണ്ടെത്തിയത്. 

ജില്ലാ പോലീസ് മേധാവി ആർ ആനന്ദിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കണ്ടെത്തിയത്.  തിരുവല്ല ഡിവൈഎസ്പി പി.ആർ.സന്തോഷിൻ്റെ നേതൃത്വത്തിലുള്ള  അന്വേഷണസംഘം കുട്ടിയുടെ അമ്മയും കേസിലെ മൂന്നാം പ്രതിയുമായ മഞ്ജുവിനെ  കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

പാലക്കാട്  മീൻകട ഡാമിന് സമീപമുളള  ചെമ്മണ്ണതോട് എസ് ടി കോളനിയിലെ പ്രമോട്ടറും ഇതേ കോളനിയിൽ താമസക്കാരിയും ഇടയ്ക്കിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന  നാടോടിയുമായ  മഞ്ജു  2023 ൽ താമസസ്ഥലത്ത് നിന്ന് പോകുമ്പോൾ 8 മാസം പ്രായമുള്ള പെൺകുട്ടി കൂടെ ഉണ്ടായിരുന്നു . പിന്നീട്  മഞ്ജു മടങ്ങി ചെന്നപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാത്തതിനാൽ സ്ഥലത്തെ എസ് ടി പ്രമോട്ടർ  മഞ്ജുവിനോട് അന്വേഷിക്കുകയും  കുട്ടിക്ക് എന്ത് സംഭവിച്ചുയെന്ന് വ്യക്തമായി പറയാത്തതിൽ സംശയം തോന്നിയ പ്രമോട്ടർ ഈ വിവരം മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.

തുടർന്ന്  മഞ്ജുവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2023 ൽ മഞ്ജു ഭർത്താവായ എസക്കിയോട് പിണങ്ങി നാടുവിടുകയും  ആലപ്പുഴ കളർകോടുളള ഒരു കടയിൽ ഇരിക്കുന്ന സമയം നാടോടിയായ ശിവൻ എന്നയാൾ സമീപിച്ച് മഞ്ജുവിനെയും  കൂടെയുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെയും നോക്കിക്കൊള്ളാമെന്ന് പറയുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ മഞ്ജു ശിവന്റെ കൂടെ ചങ്ങനാശ്ശേരിയിൽ വരുകയും അവിടെ ശിവനോടൊപ്പം കുട്ടിയുമായി ഒരു കടതിണ്ണയിൽ കഴിഞ്ഞു വരുമ്പോൾ 2023 ഓഗസ്റ്റ് മാസം രാത്രി കുഞ്ഞ് കിടന്ന് കരഞ്ഞപ്പോൾ ശിവൻ ദേഷ്യപ്പെട്ട് കുഞ്ഞിന്റെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

തുടർന്ന് ഇരുവരും ചേർന്ന് ശിവന്റെ അനിയൻ ശക്തി എന്നയാളെ  വിളിച്ചു വരുത്തുകയും ശക്തി കൊണ്ടുവന്ന ഒരു സ്കൂട്ടറിൽ ശിവനും മഞ്ജുവും കൂടി കുഞ്ഞിന്റെ മൃതദേഹം  വളഞ്ഞവട്ടത്ത്  ചതുപ്പിൽ ഉപേക്ഷിച്ചു പോവുകയുമാണ് ചെയ്തത്.  മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ മഞ്ജു കുറ്റം സമ്മതിച്ചു.

അന്വേഷണ സംഘത്തിൽ എസ് ഐ ധന്യ എ എസ് ഐമാരായ രാജേഷ് കുമാർ ,സുബി , എസ് സി പി ഒ മാരായ ശ്രീജിത്ത്‌, അജിത , സി പി ഒ മാരായ വിനീഷ് ഗീതു എന്നിവരാണ് ഉണ്ടായിരുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവൻ, ശക്തി എന്നിവർക്കായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.  അറസ്റ്റിലായ മൂന്നാം പ്രതി മഞ്ജുവിനെ റിമാൻഡ് ചെയ്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം...

രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട ഒൻപതുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു .പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.ഇവരിൽനിന്ന്...
- Advertisment -

Most Popular

- Advertisement -