Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsഅഫാൻ കഴുത്തിൽ...

അഫാൻ കഴുത്തിൽ ഷോൾ മുറുക്കി ; 25 ലക്ഷം രൂപയുടെ കടമുണ്ട് ; അഫാന്റെ ഉമ്മ

തിരുവനന്തപുരം : ഇളയമകന്റെ ജീവനെടുത്ത അഫാനെ ഇനി കാണാൻ താത്പര്യമില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ ഷെമീന.സംഭവ ദിവസം രാവിലെ ഇളയ മകനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം സോഫയിൽ വന്നിരുന്നു. അപ്പോൾ ”ഉമ്മ ക്ഷമിക്കണം” എന്നുപറഞ്ഞ് അഫാൻ പിറകിലൂടെ വരികയും ഷോൾ കൊണ്ട് കഴുത്തുമുറുക്കുകയും ചെയ്തു. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പിന്നെ പറഞ്ഞു.പിന്നെയൊന്നും ഓർമയില്ലെന്നും ഷെമീന പറയുന്നു.

25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.ഭര്‍ത്താവിന്റെ ഗള്‍ഫിലെ കച്ചവടം തകര്‍ന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്.സംഭവത്തിന്റെ തലേന്ന് രാത്രി കൂടി പണം ആവശ്യപ്പെട്ട് കടക്കാർ വിളിച്ചിരുന്നു.പണത്തിനായി കുഞ്ഞമ്മയുടെ വീട്ടിൽ അഫാനുമൊത്ത് പോയെങ്കിലും പണം ലഭിച്ചില്ല.ഇത്രയും ക്രൂരത കാണിച്ച മകനെ ഇനി കാണാൻ താത്പര്യമില്ലെന്ന് അഫാന്റെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുനമ്പത്ത് ബിജെപിക്ക് ജയം

എറണാകുളം : വഖഫ് ഭൂമിയുടെ പേരിൽ സമരം നടക്കുന്ന മുനമ്പത്ത് ബിജെപി ജയിച്ചു .മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്. 31 വോട്ടുകൾക്കാണ്...

സുധാകരനെതിരെ പ്രതിഷേധം; വീടിനു പൊലീസ് കാവൽ

ആലപ്പുഴ : പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ പ്രതിഷേധം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’...
- Advertisment -

Most Popular

- Advertisement -