Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യയിൽ നിന്നുള്ള...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ തയ്യാറായി ഇന്ത്യ 

ന്യൂഡൽഹി: യുഎസിന്റെ കടുത്ത സമ്മർദങ്ങൾ നിലനിൽക്കേയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ തയ്യാറാകുന്നു. നവംബറിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണിത്.സെൻറർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബറിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായ നിലയിൽ തുടരുകയാണ്.

നവംബറിലും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ 47 ശതമാനവും ചൈനയിലേക്കായിരുന്നു. ഇന്ത്യ 38 ശതമാനം എണ്ണ വാങ്ങി. ഇത് കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയർന്ന വിഹിതമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

നവംബറിൽ ഇന്ത്യ ഏകദേശം 260 കോടി യൂറോ മൂല്യമുള്ള എണ്ണയാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ ഇത് 250 കോടി യൂറോ ആയിരുന്നു. തുർക്കിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും 6 ശതമാനം വീതമാണ് റഷ്യൻ എണ്ണ ഒഴുകിയത്.

ഇന്ത്യൻ വിപണി നിലനിർത്താൻ റഷ്യ കഴിഞ്ഞമാസം എണ്ണയ്ക്ക് നൽകിയ ഡിസ്കൗണ്ട് വർധിപ്പിച്ചു. ബാരലിന് 6.66 ഡോളർ എന്നതാണ് നവംബറിലെ ഡിസ്കൗണ്ട്. ഒക്ടോബറിൽ ഇത് 4.92 ഡോളർ ആയിരുന്നു. സെപ്റ്റംബറിൽ 5.13 ഡോളർ ലഭിച്ചിരുന്നു.ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നുള്ള യൂറൽസ് ഇനം എണ്ണയാണ് വാങ്ങുന്നത്. ഇതിന്റെ ശരാശരി വില ബാരലിന് 55 ഡോളർ. യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരമാവധി വിലയായ 47.6 ഡോളറിനേക്കാൾ കൂടുതലാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും : ഓണം പൂജയ്ക്കായി 24-ന് തുറക്കും

ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10-ന് അടയ്ക്കും. സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകീട്ട് നടന്നു. പ്രത്യേകം തയ്യാർ ചെയ്ത മണ്ഡപത്തിൽ കളം വരച്ച് ബ്രഹ്മകലശം, ഖണ്ഡ...

റേഷൻ വ്യാപാരികളുടെ പണിമുടക്ക് 27 മുതൽ : സമരത്തിൽ നിന്നും പിൻതിരിയണം : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത...
- Advertisment -

Most Popular

- Advertisement -