Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeAgricultureസിദ്ധി സ്വയംസഹായ...

സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷി  വിളവെടുപ്പ്

ചെങ്ങന്നൂര്‍: ഭാരതീയ മസ്ദൂര്‍ സംഘ് ഇരമല്ലിക്കര അസംഘടിത യൂണിറ്റിന്റെ സ്വയംതൊഴില്‍ സംരംഭമായ സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ബിഎംഎസ് മേഖല പ്രസിഡന്റ് മധു കരിപ്പാലില്‍ നിര്‍വഹിച്ചു.

വര്‍ഷങ്ങളായി തരിശ് കിടന്ന 50 സെന്റ് പുരയിടത്തിലാണ് കൃഷി ഇറക്കിയത്. ജനുവരി 14നു ആരംഭിച്ച കൃഷി നൂറുമേനി വിളവ് ലഭിച്ചു. തിരുവന്‍വണ്ടൂര്‍ കൃഷിവികസന ഓഫിസര്‍ ശ്രീഹരി, അസി. കൃഷി ഓഫീസര്‍ സജീവ് കുമാര്‍, ബിഎംഎസ് മേഖല ജോ സെക്രട്ടറിമാരായ ബിനുകുമാര്‍, ബി. ദിലീപ്, രമേശ്കുമാര്‍, ഹരികുമാര്‍, സുനില്‍കുമാര്‍, അജയകുമാര്‍ സുരേഷ് കുമാര്‍ അംബീരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ മിസൈലാക്രമണം

മൊസൂൾ : സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ മിസൈലാക്രമണം.ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്.സ്ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങൾ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ...
- Advertisment -

Most Popular

- Advertisement -