Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്ലാസ്റ്റിക് കുപ്പി...

പ്ലാസ്റ്റിക് കുപ്പി വിഷയം : നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞു വീണു

കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് അരികിലേക്ക് ഒതുക്കിനിര്‍ത്തിയ ഉടന്‍ ജെയ്മോന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ആയൂരിൽ എം സി റോഡിൽ വെച്ചാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി ഗണേഷ് കുമാർ മിന്നല്‍ പരിശോധന നടത്തിയത്. ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി ജയ്മോനടക്കം മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.തുടർന്ന് ഡ്രൈവറെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവത്സരാഘോഷം : ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച്‌ സര്‍ക്കാര്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് യുവാവ്

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് യുവാവും സുഹൃത്തുക്കളും .വള്ളിയാട് സ്വദേശിയായ 19-കാരൻ മിഷ് ബാഹുലിനെതിരെ താമരശ്ശേരി പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. താമരശ്ശേരിയിൽ ഇന്നലെ...
- Advertisment -

Most Popular

- Advertisement -