Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsNational60 വയസ്സ്...

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം സൗജന്യ ബസ് യാത്ര : പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന സ്ത്രീകൾക്ക് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുതിർന്ന സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആത്മീയ ആവശ്യങ്ങൾക്കായും ചികിത്സാ ആവശ്യങ്ങൾക്കായും സൗജന്യമായി യാത്ര ചെയ്യാൻ അവസരമൊരുക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് യോഗി വ്യക്തമാക്കി.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ പാസാക്കിയ ഉപധനനിർമ്മാണ ബജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിരുന്നു. സൗജന്യ യാത്രാ ടിക്കറ്റുകൾ നൽകുന്നതിലൂടെ സംസ്ഥാന ഗതാഗത കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നേരിട്ട് നികത്തും. പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം മുതിർന്ന സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

യാത്രാവേളയിൽ ടിക്കറ്റ് കേന്ദ്രങ്ങളിലോ ബസിലോ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചുകൊണ്ട് സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാം. വനിതാ ക്ഷേമ വകുപ്പിനായി മാറ്റി വെച്ച 1,094 കോടി രൂപയുടെ അധിക വിഹിതത്തിന് പുറമെയാണ് ഈ പദ്ധതിക്ക് വേണ്ടി തുക നീക്കിവെച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ അഷ്ടമി രോഹിണി വള്ളസദ്യ നുകർന്ന് ആയിരങ്ങൾ

ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റങ്ങളിൽ അഷ്ടമി രോഹിണി വള്ളസദ്യയുടെ പുണ്യം നുകർന്ന് ആയിരങ്ങൾ പങ്കെടുത്തു. ഇത്തവണ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ തന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ...

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച...
- Advertisment -

Most Popular

- Advertisement -