Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം മഹാദേവ...

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാടില്‍  33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായുള്ള വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

ക്ഷേത്രത്തില്‍ 2025-26-ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജെ.എസ് വിഷ്ണുവില്‍നിന്ന് തുക ഈടാക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റു വിവിധ വഴിപാടുകളുടെയും യഥാര്‍ഥ വരവും രസീതിലെ കണക്കും തമ്മിലുള്ള വ്യത്യാസമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്.

എന്നാൽ പണം തിരികെ അടപ്പിച്ച് ശിക്ഷാനടപടിയില്‍നിന്ന് വിഷ്ണുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ഇടത് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനിലെ അംഗമാണ് വിഷ്ണു.

ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്ന് തുക പിന്‍വലിച്ച് ദേവസ്വത്തില്‍ അടയ്‌ക്കാനാണു നീക്കം.  വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരനായ എം.സി. കൃഷ്ണകുമാറാണ് സംഘത്തിന്റെ പ്രസിഡന്റ്. നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. വെട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണെന്ന് സൂചനയുണ്ട്. കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയുക്തി തൊഴില്‍ മേള നവംബര്‍ 2 ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള 'നിയുക്തി 2024' നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ ...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി...
- Advertisment -

Most Popular

- Advertisement -