Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനഴ്സിംഗ് വിദ്യാർത്ഥികൾക്കായി...

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ കൈമാറി

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്‌കൂളുകൾക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ; സംഘർഷം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി യു കുരുവിള,...
- Advertisment -

Most Popular

- Advertisement -