Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ദേവി...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : 25-ന്  മിത്രപ്പുഴക്കടവിൽ ആറാട്ട്

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. മലയാളവർഷത്തിലെ ആദ്യതൃപ്പൂത്താണിത്. 25 -ന് ഉത്രാടദിനത്തിൽ രാവിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും. ആറാട്ടുദിനത്തിൽ  12 ദിവസം വൈകീട്ട് പ്രത്യേക വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി ഭക്തർക്കു നടത്താം.

മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ, ആചാരപ്രകാരം കേണൽ മൺറോ നടയ്ക്കു വച്ച തിരുവാഭരണങ്ങൾ ചാർത്തും.ആറാട്ടിനു ശേഷം പനന്തണ്ടൻ വളകളും ഒഡ്യാണവും ദേവിക്കും തങ്ക നിലയങ്കി ദേവനും ചാർത്തും. ബ്രിട്ടിഷ് ഭരണകാലത്ത് ആറാട്ട് ചെലവുകൾക്കുള്ള പടിത്തരം ഭരണാധികാരിയായിരുന്ന മൺറോ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗപീഡകൾ ഉണ്ടാവുകയും പ്രായശ്ചിത്തമായി പടിത്തരം പുനഃസ്ഥാപിക്കുകയും തിരുവാഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തെന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ

തിരുവനന്തപുരം : പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ നടത്തുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 15 വില്ലേജുകളിലാണ്...

വിഷു ബമ്പർ നറുക്കെടുപ്പ് 28 ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും....
- Advertisment -

Most Popular

- Advertisement -