Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ സർക്കാർ...

ബംഗാളിൽ സർക്കാർ ബസുകളില്‍ വനിതകളുടെ സൗജന്യയാത്രാ പദ്ധതി ആരംഭിച്ചു

ന്യൂഡൽഹി: ബംഗാളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങി. ബിജെപി സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. ദക്ഷിണ കോല്‍ക്കത്തയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

സര്‍ക്കാര്‍ ബസില്‍ മന്ത്രി യാത്ര ചെയ്തു. ഹ്രസ്വ, ദീര്‍ഘദൂര ബസുകളില്‍ സ്ത്രീയാത്രക്കാര്‍ക്കു സൗജന്യ യാത്ര അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. സൗജന്യ ബസ് യാത്രയുടെ ഭാഗമായി സര്‍ക്കാര്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ പേരും ഫോട്ടോയും കാര്‍ഡില്‍ ഉണ്ടാകും. സൗജന്യ യാത്രാ പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാനാണിത്. സൗജന്യയാത്ര അനുവദിച്ചത് സ്ത്രീയാത്രക്കാര്‍ സ്വാഗതം ചെയ്തു.

കേരളത്തില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ജൂണ്‍ 15 -ന് നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതി പ്രവേശന കേസ്: നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ...

ജപ്പാനിൽ വൻ ഭൂചലനം : 7.4 തീവ്രത

ടോക്കിയോ : ജപ്പാനിൽ വൻ ഭൂചലനം. വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെ പസഫിക്...
- Advertisment -

Most Popular

- Advertisement -