Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅധിക വരുമാനം...

അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ  കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിൽ

പത്തനംതിട്ട : അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിലേക്ക്. രാത്രി യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീമിയം ബസുകളാണ് നഷ്‌ടമായതിനെ തുടർന്ന് സർവീസുകൾ വെട്ടി കുറച്ചത്.

പ്രീമിയമായി ഓടേണ്ടതിനാൽ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചും ആളുകളെ കയറ്റാതെയും വന്നതാണ് സർവീസുകൾ മിക്കതും നഷ്‌ടത്തിലാകാൻ കാരണമായത്. തിരുവല്ല – മധുര, എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ് ബസുകളും അടുത്തിടെ പ്രീമിയത്തിലേക്ക് മാറിയിരുന്നു. ഇവയുടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചതോടെ പതിവു യാത്രക്കാർ കൈവിട്ടു. ഇതോടെ സർവീസ് നഷ്‌ടത്തിലായി.

പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് ഓടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് പ്രീമിയത്തിലേക്ക് മാറിയതോടെ ഇലന്തൂർ, പുല്ലാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ പിൻവലിച്ചു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ്  നിർത്തണമെന്ന കെ എസ്ആർടിസിയുടെ സർക്കുലർ പാലിക്കാതെ ആയിരുന്നു പ്രീമിയം ബസുകളുടെ ഓട്ടം.

എന്നാൽ യാത്രക്കാരെ കയറ്റാതെയും അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്താതെയും വന്നതോടെ പ്രീമിയം ബസുകളിൽ ആരും കയറാതെയായി. സംസ്ഥാനത്ത് 200 സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രീമിയത്തിലേക്ക് മാറിയത്. ടിക്കറ്റ് നിരക്കും കൂടുതലാണ്. രാത്രിയാത്രയിലെ ഇത്തരം പൊല്ലാപ്പ് കാരണം പതിവു യാത്രക്കാർ വരെ ഒടുവിൽ പ്രീമിയം ബസുകളെ ഉപേക്ഷിച്ചതോടെ വരുമാനം കുറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസ് -ഇറാൻ വെടിനിർത്തൽ നാളെ അവസാനിക്കും ; ചർച്ചയിൽ അനിശ്ചിതത്വം

വാഷിംഗ്‌ടൺ : യുഎസ്–ഇറാൻ താൽക്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ സമാധാന ചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഇസ്ലാമബാദിൽ നടക്കുന്ന ചർച്ചയ്ക്കായി അമേരിക്കൻ സംഘം എത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇറാൻ ഇതു വരെ തയ്യാറായിട്ടില്ല. അടുത്ത ഘട്ട...

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട്...
- Advertisment -

Most Popular

- Advertisement -